Wednesday, February 15, 2017

മഴ

         ഇല്ല, അവളില്‍ നിങ്ങൾക്കു പ്രണയത്തെ കണ്ടെത്താനാകില്ല. പക്ഷെ എന്നില്‍ പ്രണയമാണ്. അവള്‍ക്കും എന്നിക്കുമിടയില്‍ പ്രകാശവര്‍ഷങ്ങളുെട ദൂരം നിങ്ങള്‍ക്കു അളക്കാം. .. എനിക്കും അവള്‍ക്കും അതു വെറും ഒരുപിടി മൗനത്തിെന്റ ദൂരം മാത്രം.

 ഒരിക്കല്‍, പണ്ടോരിയ്ക്കല്‍.....നൂറ്റാണ്ടുള്‍ക്കപ്പുറം, ആ ഹോസ്റ്റല്‍ മുറിയുടെ ജന്നാലക്കരികില്‍ ഒരു സര്‍ച്ച് ലൈറ്റ ഉണ്ടായിരുന്നു. അതിന്റെ നിയന്ത്രണാവകാശം പൂര്‍ണമായും അവളില്‍ നിക്ഷിബ്ധമായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ അരികിലൂടെ ചേര്‍ന്നോഴുകുന്ന ഒരു അരുവിയുണ്ടായിരുന്നു.. ഭൂതത്തിലും ഭാവിയിലും മാത്രമ്മുളള അരുവി. വേനലിന്റെ ഈ വര്‍ത്തമാനത്തില്‍ അത്‌ വെറും പാറക്കെട്ടുകളുടെ ഒരു കൂട്ടം മാത്രം. ദൂരെ ഒത്തിരി ഒത്തിരി ദൂരെ, ചെറിയോരു കുന്നുണ്ട്. നെറുകയില്‍ വലിയൊരു ഒറ്റത്തടി മരവും അതില്‍ നിറയെ മിന്നാമിനുങ്ങുകളും.
          തറയില്‍ വീണു ചിതറുന്ന മഞ്ചാടിക്കുരുക്കളുടെ ശബ്ദം കേട്ടാണ് ഞാന്‍ ഒണ്‍ലൈന്‍ ബ്ള്ളോകന്മാരുടെ, എനിക്കൊരിക്കലും ദഹിയ്ക്കാത്ത സാഹിത്യ ചര്‍ച്ചകളില്‍ നിന്നു ഞെട്ടിയുണര്‍ന്നതു. 
       ''അഞ്ചൂ... ആരാ ആ ബോക്സ് എടുത്തത്?''
        ''ഇല്ലമ്മാ.. കണ്ണനുറങ്ങുകയാണ്! ''
പിന്നെയും ഡിജിറ്റല്‍ അക്ഷരങ്ങളുടെ പടവെട്ടലുകളിലേയ്ക്ക്.
          എന്നിൽ പുലരി പിറന്നതു  ഒരു കൊച്ചു മൈനയുമായിട്ടായിരുന്നു.
ഒരു സുന്ദരി മൈന. എന്റെ കയ്യിലിരുന്നു പട്ടുപാടിയും, ഞാൻ അവളെ സ്വപ്നം കാണാൻ പഠിപ്പിച്ചു....
ഞങ്ങൽ വാക്കുകൾ കൊണ്ടു മഴവില്ല് നയ്തുയർത്തി... കൊച്ചു കുങ്കുമചെപ്പിൽ ഒരായിരം നക്ഷത്രങ്ങളെ നിറച്ചു ....കൊഴിഞ്ഞു വീണ ഇലകൾ പെറുക്കി വെക്കുന്നതുനിടെ.. ഞങ്ങൽക്കൊരു പൂച്ചകുഞ്ഞിനെ കിട്ടി. ഞങ്ങൽ മൂവരും രാത്രി കണുചിമ്മുന്ന  നക്ഷത്രങ്ങളെ കൂട്ടിയെഴുതി വെട്ടക്കാരനെ കണ്ടുപ്പേടിച്ചു , പുലരികൾക്കുമെലെ രാത്രിയും അതിൻ മേലെ പുലരിയും തുടരെ തുടരെ വീണു കൊണ്ടേയിരുന്നു..... ഇന്നല്ലെ വിരിയാൻ മറന്ന പുലരിയിൽ ഞങ്ങൽക്കു ഒരു പൂച്ചകുഞ്ഞിനെയും കൂടി കിട്ടി.... തവിട്ടു നിറമുള്ള കണ്ണുകള്ളോടു കൂടിയ ഒരു പൂച്ച്‌ കുഞ്ഞു.... കൊഴിയുന്ന ഇലകള്‍ക്കും, രാത്രികള്‍ക്കും, പകലുകള്‍ക്കുമിടയിലൂടെ ഒരായിരം തവിട്ടു നിറമുള്ള  കണ്ണുകള്‍, ഓരോ കണ്ണും പ്രതീക്ഷയുടെ നാളങ്ങള്‍ കൊളുത്തുവാന്‍ കരുത്തുറ്റവ.
          ബീച്ച് സൈടിലെ ബെഞ്ചിലിരുന്നു അവള്‍ പറഞ്ഞു  ''ശൈശവവും കൗമാരവും അറിയാത്ത യവ്വനം, അത്തു അപൂര്‍ണ്ണവും കൃത്രമവും ആയിരിയ്ക്കും. എഴുത്തിലും അതുത്തനെയായിരിയ്ക്കും''. അവനതു കേട്ടിരുയന്നിരിയ്ക്കാം. കാരണം, അവന്‍ സംസാരിയ്ക്കുകയായിരുന്നു ദീര്‍ഘനേരം.... കൂര്‍ത്ത മൂക്കും, പല്ലുകള്‍ സ്കൂള്‍ അസബ്ളീയില്‍ വെളളുത്ത യൂണീഫോം ധരിച്ചു നില്ക്കുന്ന പ്രികെജി കുട്ടികളെ ഒര്‍മപ്പെടുത്തുന്നതുമായിരുന്നു... പ്രതീക്ഷയുടെ പുത്തന്‍ നാന്ബുകള്‍ പോലെ പിന്നെയും മുളച്ചു തുടങ്ങിയ തലമുടിയ്ക്കു മുകളിലൂടെ അലസമായി കിടയ്ക്കുന്ന വയലെറ്റ് സ്കാര്‍ഫ് നോരെയാക്കുബോഴും അവളുടെ കണ്ണുകള്‍, പട്ടം പറത്തുന്ന കുട്ടിയിലായിരുന്നു.

        ഗ്യസ്സ്റ്റൗവ്വില്‍ കിടന്നു തിളയ്ക്കുന്ന കറി തീര്‍ത്തും ഒരു പുനര്‍സൃഷ്ട്ടിയല്ല. എങ്ങിനെയോ അങ്ങനെ ആയിതീരുകയായിരുന്നു. സസ്യമാംസ വിവേചനമ്മറിയതെ ജനനമെടുത്തു കൊണ്ടിരീയ്ക്കുന്ന ഈ കറി മനുവിനെ എന്റെ തോളില്‍ വന്നു തലചായ്ച്ചു നിര്‍ത്തിയിരിയ്ക്കുന്നൂ.
                  ''മതിയമ്മേ.... നമ്മുക്കു ഭക്ഷണം കഴിക്കാം''
        

കാലം


നോക്കൂ...

തീർത്തും , അർത്ഥശൂന്യമായ പകൽ.
നിമിഷങ്ങളെ ചാടി കടക്കുന്ന
സൂചി; ഒന്നിനും പൂജ്യത്തി
- നുമിടയിൽ
കുടുങ്ങി കിടക്കുകയായിരുന്നു.

അറിഞ്ഞു കൊണ്ടും:
ആലിംഗ ബന്ധരാകുന്ന
പൽചക്രങ്ങളുടെ ഞരുക്കത്തെ
നാഡികൾ, ഉറക്കെ ശപിച്ചു.

വാശി പിടിച്ചലറുന്ന ഒരു കൊച്ചു
പെൺകുട്ടി ,
നേർക്കു നീട്ടിയ മിഠായിക്കായി
തേങ്ങലായി, ചിണുങ്ങലായി
ഒരു പുഞ്ചിരി.

ഇവൾക്കെന്നും ഇതേ പ്രായം.
ഇവൾ ഏതു ഋതുവിൽ
കാലുടക്കി നിൽക്കുന്നു?
പടർന്ന പക്വതയിൽ .

വൈകിയ രാവിൽ
പതിയെ ഇതൾ വിരിഞ്ഞ
ഒറ്റമുല്ലമെട്ട്.

Thursday, September 26, 2013

ഞാന്‍


'വര'വില്ലെന്നു എന്നേ കുറിച്ചിട്ടതാണ്.
എങ്കിലും,
വരാതിരിക്കാന്‍ കഴിഞ്ഞില്ല.
'കഴിഞ്ഞില്ല' അതിന്നെ പിന്നെയും കീറിമുറികാം
എത്രയായിട്ട്?
നിശ്ചയമില്ല!
ആത്മാവിനു മേല്‍ സ്വയം എയ്തുകൊള്ളിച്ച-
ഒരമ്പ് ...
'വേണ'മെന്നു തുടിച്ച ഹ്രദയനൊന്ബരങ്ങള്‍ക്കു
എന്നേ എന്നെ വിറ്റഴിക്ക്പ്പെട്ടുപ്പോയിരുന്നു.
'നന്ദി' എന്നും വിരാമം കുറിച്ചിടാന്‍ നീ
കണ്ടത്തിയത് : മറന്നില്ലയിന്നും  നീ ....
കീറിമുറിക്കപെട്ടത്തില്‍ രണ്ടും....


പുലരിയുടെ കുന്നു നീ കയറുമ്പോഴും 
പിന്തിരിഞ്ഞത് നോക്കിയതര്കായീ ?
ഞാന്‍
പഴ്സ്വപ്നങ്ങളില്‍ നീന്തിയാലിഞ്ഞു തുടങ്ങിയിരുന്നു...
ക്ഷമിക്കുക....

Sunday, February 20, 2011

കവിത പിറക്കുന്നത്‌........

പുഴ ഒഴുകുകയാണ്.
ഒഴുക്കിനുമെലേ  ഘനമ്കുറഞ്ഞ എന്തോ പോലെ 
ചായംകുഴച്ച ഒരു  മെലാമിന്‍ പ്ലേറ്റ് ;
തുറന്നുവച്ചിരിക്കുന്ന ഹൃദയം.
ഉള്ളറകളും
ഇരുണ്ട കാലവറകളും എവിടെ ?
അരികിലിരിക്കുന്ന ക്ര്യസ്ടാല്‍ഗ്ലാസ്‌ ശുന്യമല്ല;
അതില്‍ ഒരുതുള്ളി കറുത്ത രക്തം.

ഒഴുക്ക്  ഏറുകയാണു്‍.
നിശ്ചലതയിലേക്കെത്തിപ്പിടിക്കാന്‍  
ഒഴുകിയെത്തുന്ന നേര്‍ത്ത സംഗീതം ;
ഏതോ പ്രണയം ഉടച്ചിട്ട
ഒരു സിംഫണി .

 ഒരു മെഴുകുത്തിരിയുടെ അരണ്ട വെളിച്ചം ;
സ്റ്റെത്തില്‍ മിടിക്കുന്ന
തുരുബുതിന്ന പല്‍ച്ചക്രങ്ങളുടെ കരകരപ്പ് ,
മരവിച്ച രാത്രിയുടെ കാറ്റുവീശുമ്പോള്‍
ഇലകിയാടന്‍ മറന്നയാല്‍.......
മഞ്ഞുത്തുള്ളികള്‍ തിളക്കുകയാണ് .
ഋതുക്കള്‍ വരണ്ടുണങ്ങിയ കനാല്‍;
സമരം; സത്യാഗ്രഹപ്പന്തല്‍;
കൂര്‍ത്ത നഖം ,കറപുരണ്ട ദംഷ്ട്ര .
മനസ്സിന്റെ വിളര്‍ത്ത ചിരി.

ഗര്‍ഭം,
കുടല്‍ ശിരസ്സു വലിച്ചുമുറുക്കുന്നു.
ആദ്യ ശ്വാസം .
അവസാനത്തെതും.
ഇതാ-ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ;
തുവെള്ളക്കടലാസിലെ  ചാപിള്ള .           

ക്ഷയം പിടിച്ച ലിപിക്കളുടെ വിലാപയാത്ര ;
കൈകളില്‍ നിറംമങ്ങിയ കൊടി.
കഫംപുരണ്ട വാക്കുകള്‍ക്ക്
പഴകിയ ചോരയുടെ നാറ്റം
തീയില്‍ എരിയുമ്പോള്‍
കുതറുന്ന പച്ചമാംസത്തിന്റെ ഗന്ധം.
കരിന്തിരികെട്ട വിളക്ക്,
വയകിയ രാനിലാവ് .
വേണ്ട;
കണ്ണുകള്‍ ഇറുക്കിയടയ്ക്കുക :
പുണ്ണില്‍ പുഴുനുരയ്ക്കുന്ന
ഈ ദേഹം
ഇരുട്ടിന്റെ മടയീലേക്കു കെട്ടിവലിച്ച് ,
ഇരുചെവിയുമറുത്തു പൊന്തക്കാട്ടിലേക്ക് .....

പിന്‍വിളിയ്ക്കരുമില്ല,
പിന്നില്‍ കാലൊച്ചകളുമില്ല
 മുന്‍പേ പോയവരുടെ
കാല്പാടുകളും മാഞ്ഞുപോയിരിക്കുന്നു........

Saturday, November 13, 2010

ഒരു പെണ്‍മൌനം സംസാരിക്കുന്നു

പിന്നെയും
ചുവന്ന സന്ധ്യകള്‍
ശ്വസനവേഗത്തില്‍ നിന്‍ ചൂടും
വീണുചിതറിയ,
പെറുക്കാതെപോയ ,
മറവിയുടെ വിത്തായവാക്കുകള്‍
ചിറകു മുളയ്ക്കും മുന്‍പേ
കടിഞ്ഞാണറൂത്തുളിയിടുന്നവ........


കാവിലെ പാലയില്‍
ഒറ്റകൊമ്പില്‍
അന്തിമയങ്ങുന്ന ചെങ്കൊടികള്‍
മൌനം.

വെണ്‍കല്ലില്‍  വെറും
സ്ത്രി ശരീരത്തെ ദേവിയെന്നാരോ.........
യന്ത്രത്തലയ്ക്കുമീതെ ഉളിയും.......
നിന്റെയളവുകൊലുകളന്റെ 
ഗര്ഭാപത്രത്തിന്നുമളന്നു നല്‍കിയത്
കണ്ണുചിമ്മിപ്പാടുന്ന പാവകള്‍...........
പിളര്‍ന്ന ഭൂമി ,
പൌരുഷം
മദ്രീപുത്രന്റെ ഒടുക്കത്തെയുഴം
മാതൃത്വം, നനഞ്ഞ  മുലക്കച്ച
രണ്ടിറ്റു കണ്ണുനീര്‍......
ചോരുന്ന മണ്‍കുടത്തില്‍
ഊറാന്‍  മറന്ന നിശബ്ദത.

പുതുമഴ
കുതിര്‍ന്ന കിന്നക്കളെ വെട്ടിമാറ്റി
ശുന്യതയൂതി രാവിനെ നിറച്ചു
പല്ലിന്റെ വിടവില്‍നിന്നു
കുത്തിയെടുത്തതും
ഞെട്ടിയുണര്‍ന്ന്‍ രാവുകള്‍ .........

ചിറകറ്റ ആകാശത്തിന്റെ
മറഞ്ഞ സിന്ദൂരം
ചെരുപ്പില്‍ മിന്നുന്ന മണല്‍ത്തരികള്‍
കോണ്ക്രീറ്റ്  നിലത്ത് പടര്‍ന്ന മൌനം,
ഒരേഒരു ചരടില്‍ വീണ്ടും .........

നക്ഷത്രങ്ങള്‍
ഇപ്പോളും എണ്ണപ്പെട്ടിട്ടില്ല......