Saturday, November 13, 2010

ഒരു പെണ്‍മൌനം സംസാരിക്കുന്നു

പിന്നെയും
ചുവന്ന സന്ധ്യകള്‍
ശ്വസനവേഗത്തില്‍ നിന്‍ ചൂടും
വീണുചിതറിയ,
പെറുക്കാതെപോയ ,
മറവിയുടെ വിത്തായവാക്കുകള്‍
ചിറകു മുളയ്ക്കും മുന്‍പേ
കടിഞ്ഞാണറൂത്തുളിയിടുന്നവ........


കാവിലെ പാലയില്‍
ഒറ്റകൊമ്പില്‍
അന്തിമയങ്ങുന്ന ചെങ്കൊടികള്‍
മൌനം.

വെണ്‍കല്ലില്‍  വെറും
സ്ത്രി ശരീരത്തെ ദേവിയെന്നാരോ.........
യന്ത്രത്തലയ്ക്കുമീതെ ഉളിയും.......
നിന്റെയളവുകൊലുകളന്റെ 
ഗര്ഭാപത്രത്തിന്നുമളന്നു നല്‍കിയത്
കണ്ണുചിമ്മിപ്പാടുന്ന പാവകള്‍...........
പിളര്‍ന്ന ഭൂമി ,
പൌരുഷം
മദ്രീപുത്രന്റെ ഒടുക്കത്തെയുഴം
മാതൃത്വം, നനഞ്ഞ  മുലക്കച്ച
രണ്ടിറ്റു കണ്ണുനീര്‍......
ചോരുന്ന മണ്‍കുടത്തില്‍
ഊറാന്‍  മറന്ന നിശബ്ദത.

പുതുമഴ
കുതിര്‍ന്ന കിന്നക്കളെ വെട്ടിമാറ്റി
ശുന്യതയൂതി രാവിനെ നിറച്ചു
പല്ലിന്റെ വിടവില്‍നിന്നു
കുത്തിയെടുത്തതും
ഞെട്ടിയുണര്‍ന്ന്‍ രാവുകള്‍ .........

ചിറകറ്റ ആകാശത്തിന്റെ
മറഞ്ഞ സിന്ദൂരം
ചെരുപ്പില്‍ മിന്നുന്ന മണല്‍ത്തരികള്‍
കോണ്ക്രീറ്റ്  നിലത്ത് പടര്‍ന്ന മൌനം,
ഒരേഒരു ചരടില്‍ വീണ്ടും .........

നക്ഷത്രങ്ങള്‍
ഇപ്പോളും എണ്ണപ്പെട്ടിട്ടില്ല......