Saturday, November 13, 2010

ഒരു പെണ്‍മൌനം സംസാരിക്കുന്നു

പിന്നെയും
ചുവന്ന സന്ധ്യകള്‍
ശ്വസനവേഗത്തില്‍ നിന്‍ ചൂടും
വീണുചിതറിയ,
പെറുക്കാതെപോയ ,
മറവിയുടെ വിത്തായവാക്കുകള്‍
ചിറകു മുളയ്ക്കും മുന്‍പേ
കടിഞ്ഞാണറൂത്തുളിയിടുന്നവ........


കാവിലെ പാലയില്‍
ഒറ്റകൊമ്പില്‍
അന്തിമയങ്ങുന്ന ചെങ്കൊടികള്‍
മൌനം.

വെണ്‍കല്ലില്‍  വെറും
സ്ത്രി ശരീരത്തെ ദേവിയെന്നാരോ.........
യന്ത്രത്തലയ്ക്കുമീതെ ഉളിയും.......
നിന്റെയളവുകൊലുകളന്റെ 
ഗര്ഭാപത്രത്തിന്നുമളന്നു നല്‍കിയത്
കണ്ണുചിമ്മിപ്പാടുന്ന പാവകള്‍...........
പിളര്‍ന്ന ഭൂമി ,
പൌരുഷം
മദ്രീപുത്രന്റെ ഒടുക്കത്തെയുഴം
മാതൃത്വം, നനഞ്ഞ  മുലക്കച്ച
രണ്ടിറ്റു കണ്ണുനീര്‍......
ചോരുന്ന മണ്‍കുടത്തില്‍
ഊറാന്‍  മറന്ന നിശബ്ദത.

പുതുമഴ
കുതിര്‍ന്ന കിന്നക്കളെ വെട്ടിമാറ്റി
ശുന്യതയൂതി രാവിനെ നിറച്ചു
പല്ലിന്റെ വിടവില്‍നിന്നു
കുത്തിയെടുത്തതും
ഞെട്ടിയുണര്‍ന്ന്‍ രാവുകള്‍ .........

ചിറകറ്റ ആകാശത്തിന്റെ
മറഞ്ഞ സിന്ദൂരം
ചെരുപ്പില്‍ മിന്നുന്ന മണല്‍ത്തരികള്‍
കോണ്ക്രീറ്റ്  നിലത്ത് പടര്‍ന്ന മൌനം,
ഒരേഒരു ചരടില്‍ വീണ്ടും .........

നക്ഷത്രങ്ങള്‍
ഇപ്പോളും എണ്ണപ്പെട്ടിട്ടില്ല......

11 comments:

 1. nakshathrangal ullil vedana kondu nadakkunnu. puthiya kaalathinte poralukal manassil ninnu maayunnilla.

  ReplyDelete
 2. ബൂലോകത്തേയ്ക്ക് സ്വാഗതം.

  ഇനിയുമെഴുതുക.

  ReplyDelete
 3. ക്ഷമിക്കണം , കവിത വായിക്കുന്നതിലും ഇഷ്ടം കേള്‍ക്കാന്‍ ആണ് . എങ്കിലും എന്റെ പ്രോത്സാഹനങ്ങള്‍ .....

  ReplyDelete
 4. "നക്ഷത്രങ്ങള്‍
  ഇപ്പോളും എണ്ണപ്പെട്ടിട്ടില്ല...."

  കവിതയെ പറ്റി ആധികാരികമായി പറയാന്‍ അറിയില്ല .. സുര്യ ..
  ഇഷ്ടമായി എന്ന് മാത്രം പറയട്ടെ ..
  എഴുതാതിരിക്കരുത് ..
  കഴിഞ്ഞ ഞായറാഴ്ച രാത്രി ബോബി അച്ചന്‍ പറഞ്ഞ് കേട്ടു ഗീതാഞ്ജലി ഒക്കെ വായിക്കാതിരിക്കുക എന്നത് തന്നെ അപരാധം ആണ് എന്ന്
  അതുപോലെ തന്നെ എഴുതാന്‍ കഴിവുള്ളവര്‍ എഴുതതിരിക്കുന്നതും അപരാധം തന്നെ ആണു ...
  അത്രമാത്രം ...
  സസ്നേഹം ...

  ReplyDelete
 5. ചേച്ചിപ്പെണ്ണ് പറഞ്ഞപോലെ ഇത്ര കഴിവുള്ള ആൾ എഴുതാതിരിക്കാൻ പാടില്ല..മനോഹരമായ കവിത.പക്ഷേ രസിച്ചുവായിക്കുമ്പോ അക്ഷരത്തെറ്റ് കല്ലുകടിയാകുന്നു...ഒന്നിൽ കൂടുതൽ സ്ഥലത്തുണ്ട് :)ശ്രദ്ധിക്കുമല്ലോ :)

  ReplyDelete
 6. സ്വാഗതം ..ആശംസകള്‍ !!

  കവിതകള്‍ അസ്വദിക്കാവുന്ന ഒരു ലെവലിലേയ്ക്ക് എത്തിയിട്ടില്ല..അതോണ്ട് അഭിപ്രായമൊന്നും പറയുന്നില്ല..ഇനീം വായിക്കട്ടെ.

  തുടര്‍ന്നും എഴുതൂ ...

  ReplyDelete
 7. ബൂലോകത്തിലേക്ക് സ്വാഗതം.ചേച്ചിപ്പെണ്ണാണു ഈ സൂര്യകാന്തിപ്പൂക്കളെ കാണിച്ചു തന്നത്..പെണ്‍ മൌനം ഇഷ്ടായി..
  മടിയൊക്കെ മാറ്റി പുതിയ പോസ്റ്റുകളുമായി വീണ്ടും വരൂ.:)

  ReplyDelete
 8. ശ്രീക്കും രമേശ്‌ അര്രൂരിനും പ്രദീപിന്നും swapnannum റോസിനനും നന്ദി........
  ചേച്ചിപ്പെണ്ണാണു എന്നെ ബ്ലോഗുകളുടെ ലോകത്തേക്ക് കയേപിടിച്ചു കൊണ്ട് വന്നതു.........ചേച്ചിക്കും നന്ദി.

  ReplyDelete
 9. ആഗ്നേയ, അക്ഷരത്തെറ്റുകള്‍ ക്ഷേമിക്കുമല്ലോ ? തെറ്റുകള്‍ തിരുതുന്നതയിരിക്കും
  പ്രോത്സകനത്തിന്നു നന്ദി, ഒത്തിരി സന്തോഷമായീ......ഈ തുടക്കകാരിക്ക്....

  ReplyDelete
 10. കവിത വളരെ നന്നായി,പലപ്രയോഗങ്ങളും (ചോരുന്ന മണ്‍കുടത്തില്‍
  ഊറാന്‍ മറന്ന നിശബ്ദത,ഒരേഒരു ചരടില്‍ വീണ്ടും,മറവിയുടെ വിത്തായവാക്കുകള്‍
  ) പുതുമയുള്ളത്. ഊറിയ മൗനം മുഴുവന്‍ വാക്കുകളയി ഇനിയും ഇതു പോലെ രൂപാന്തരം പ്രാപിക്കട്ടെ ആശംസകള്‍.

  ReplyDelete