Sunday, February 20, 2011

കവിത പിറക്കുന്നത്‌........

പുഴ ഒഴുകുകയാണ്.
ഒഴുക്കിനുമെലേ  ഘനമ്കുറഞ്ഞ എന്തോ പോലെ 
ചായംകുഴച്ച ഒരു  മെലാമിന്‍ പ്ലേറ്റ് ;
തുറന്നുവച്ചിരിക്കുന്ന ഹൃദയം.
ഉള്ളറകളും
ഇരുണ്ട കാലവറകളും എവിടെ ?
അരികിലിരിക്കുന്ന ക്ര്യസ്ടാല്‍ഗ്ലാസ്‌ ശുന്യമല്ല;
അതില്‍ ഒരുതുള്ളി കറുത്ത രക്തം.

ഒഴുക്ക്  ഏറുകയാണു്‍.
നിശ്ചലതയിലേക്കെത്തിപ്പിടിക്കാന്‍  
ഒഴുകിയെത്തുന്ന നേര്‍ത്ത സംഗീതം ;
ഏതോ പ്രണയം ഉടച്ചിട്ട
ഒരു സിംഫണി .

 ഒരു മെഴുകുത്തിരിയുടെ അരണ്ട വെളിച്ചം ;
സ്റ്റെത്തില്‍ മിടിക്കുന്ന
തുരുബുതിന്ന പല്‍ച്ചക്രങ്ങളുടെ കരകരപ്പ് ,
മരവിച്ച രാത്രിയുടെ കാറ്റുവീശുമ്പോള്‍
ഇലകിയാടന്‍ മറന്നയാല്‍.......
മഞ്ഞുത്തുള്ളികള്‍ തിളക്കുകയാണ് .
ഋതുക്കള്‍ വരണ്ടുണങ്ങിയ കനാല്‍;
സമരം; സത്യാഗ്രഹപ്പന്തല്‍;
കൂര്‍ത്ത നഖം ,കറപുരണ്ട ദംഷ്ട്ര .
മനസ്സിന്റെ വിളര്‍ത്ത ചിരി.

ഗര്‍ഭം,
കുടല്‍ ശിരസ്സു വലിച്ചുമുറുക്കുന്നു.
ആദ്യ ശ്വാസം .
അവസാനത്തെതും.
ഇതാ-ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ;
തുവെള്ളക്കടലാസിലെ  ചാപിള്ള .           

ക്ഷയം പിടിച്ച ലിപിക്കളുടെ വിലാപയാത്ര ;
കൈകളില്‍ നിറംമങ്ങിയ കൊടി.
കഫംപുരണ്ട വാക്കുകള്‍ക്ക്
പഴകിയ ചോരയുടെ നാറ്റം
തീയില്‍ എരിയുമ്പോള്‍
കുതറുന്ന പച്ചമാംസത്തിന്റെ ഗന്ധം.
കരിന്തിരികെട്ട വിളക്ക്,
വയകിയ രാനിലാവ് .
വേണ്ട;
കണ്ണുകള്‍ ഇറുക്കിയടയ്ക്കുക :
പുണ്ണില്‍ പുഴുനുരയ്ക്കുന്ന
ഈ ദേഹം
ഇരുട്ടിന്റെ മടയീലേക്കു കെട്ടിവലിച്ച് ,
ഇരുചെവിയുമറുത്തു പൊന്തക്കാട്ടിലേക്ക് .....

പിന്‍വിളിയ്ക്കരുമില്ല,
പിന്നില്‍ കാലൊച്ചകളുമില്ല
 മുന്‍പേ പോയവരുടെ
കാല്പാടുകളും മാഞ്ഞുപോയിരിക്കുന്നു........