Wednesday, February 15, 2017

കാലം


നോക്കൂ...

തീർത്തും , അർത്ഥശൂന്യമായ പകൽ.
നിമിഷങ്ങളെ ചാടി കടക്കുന്ന
സൂചി; ഒന്നിനും പൂജ്യത്തി
- നുമിടയിൽ
കുടുങ്ങി കിടക്കുകയായിരുന്നു.

അറിഞ്ഞു കൊണ്ടും:
ആലിംഗ ബന്ധരാകുന്ന
പൽചക്രങ്ങളുടെ ഞരുക്കത്തെ
നാഡികൾ, ഉറക്കെ ശപിച്ചു.

വാശി പിടിച്ചലറുന്ന ഒരു കൊച്ചു
പെൺകുട്ടി ,
നേർക്കു നീട്ടിയ മിഠായിക്കായി
തേങ്ങലായി, ചിണുങ്ങലായി
ഒരു പുഞ്ചിരി.

ഇവൾക്കെന്നും ഇതേ പ്രായം.
ഇവൾ ഏതു ഋതുവിൽ
കാലുടക്കി നിൽക്കുന്നു?
പടർന്ന പക്വതയിൽ .

വൈകിയ രാവിൽ
പതിയെ ഇതൾ വിരിഞ്ഞ
ഒറ്റമുല്ലമെട്ട്.

No comments:

Post a Comment